കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചിലും ജനറൽ കോച്ചിലും ഇനി യാത്രചെയ്യാൻ കഴിയുന്നത് വിരലിലെണ്ണാവുന്നവർക്ക് മാത്രം, കാരണം ദക്ഷിണ റെയിൽവേയുടെ ഈ തീരുമാനം

0
223

തിരുവനന്തപുരം:കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637/38) ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്.

മാവേലിയിൽ സെപ്തംബർ 11നും മംഗളൂർമെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും പ്രാബല്യത്തിൽ വരും. ഇതോടുകൂടി ഈ ട്രെയിനുകളിൽ ഒരു എ.സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ.സി കോച്ചും അഞ്ച് ത്രീ ടയർ എ.സി കോച്ചുമുണ്ടാകും. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ.സി കോച്ച് കൂട്ടുമെന്ന് അറിയിച്ചിരുന്നു.

എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടുന്നതാണ് റെയിൽവേയുടെ പുതിയ നയം. എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടെന്ന് റെയിൽവേ കണ്ടെത്തിയതിനെ തുടർന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here