500ന്റെ നോട്ടുകെട്ടുകളുമായി കുടുംബത്തിന്റ സെൽഫി, പൊലീസുകാരനെതിരെ നടപടി

0
225

പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി. എന്നാൽ പണത്തിന്റെയൊപ്പം കുടുംബം സെൽഫിയെടുത്തതിന്റെ പേരിൽ പോലീസുകാരനെ പറപ്പിച്ച കഥയാണ് ഉത്തർ പ്രദേശിൽ നിന്ന് വരുന്നത്.

ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. രമേശ് ചന്ദ്ര സാഹ്നി എന്ന പൊലീസുകാരനാണ് ഭാര്യയുടെയും മക്കളുടെയും അബദ്ധം മൂലം പണികിട്ടിയത്. പോലീസുകാരന്റെ ഭാര്യയും മക്കളും പതിനാല് ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകൾക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ നിമിഷങ്ങൾക്കകം ഈ ഫോട്ടോ വൈറലാകുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുകയും ചെയ്തു. തുടർന്ന് സാഹ്നിയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.

എന്നാൽ ഈ ഫോട്ടോ പണ്ടത്തേതാണ് എന്നാണ് സാഹ്നിയുടെ വിശദീകരണം. കുടുംബസ്വത്ത് വിറ്റപ്പോൾ കിട്ടിയ പൈസയാണ് അവയൊന്നും സാഹ്നി വിശദീകരിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here