ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം നടത്തിയ സവാദിന്റെ പേരില്‍ ഫാന്‍സ് ക്ലബ്; പൊളിച്ചടുക്കി നെറ്റിസണ്‍സ്

0
309

കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജ്. അറസ്റ്റിലായ കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ്(27) പേരിലാണ് ഫേസ്ബുക്കില്‍ ഫാന്‍പേജ് ആരംഭിച്ചിരിക്കുന്നത്. ‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍ പ്രതിയായ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണധികവും.

”ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കാത്തിരിക്കുന്നു കേരളം പൂമുത്തിനെ.. സത്യം പുറത്തു വന്നാല്‍ ഇത് ഒരു സിനിമ ആക്കി ചിത്രീകരിക്കണം.. സത്യം എല്ലാരും അറിയണം!. കൂടെ കാണും അത് ഇനി ആരൊക്കെ എതിര്‍ത്താലും. കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ ഇങ്ങനെ ഒരു വേശ്യുയുടെ വാക്കില്‍ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ.. തുടങ്ങി പരാതിക്കാരിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പേജില്‍ അധികവും. ഇത്തരം വെളിപ്പിക്കലിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. രൂക്ഷപ്രതികരണമാണ് പേജിലെ പോസ്റ്റുകളുടെ താഴെയുള്ളത്.

മെയ് 17ന് അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് സവാദില്‍ നിന്നും ദുരനുഭവമുണ്ടായത്.ദേശീയപാതയില്‍ അത്താണിയിലാണ് സംഭവമുണ്ടായത്. സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.

കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിരത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെയാണ് യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം അഡി. സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഇതിനിടെ സവാദിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ജാമ്യം ലഭിച്ചു പുറത്ത് വന്നതിന് ശേഷം സവാദിനെ മാലയിട്ടു സ്വീകരിക്കുമെന്നായിരുന്നു അസോസിയേഷന്‍ പ്രഖ്യാപിച്ചത്. നടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി വ്യാജ പരാതി നല്‍കിയതാണെും, നടിയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here