ഖുർആൻ കോപ്പി കത്തിച്ച് പ്രതിഷേധം; അപലപിച്ച് കുവൈത്ത്

0
228

കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങൾ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ നടത്തിയിരുന്നു. അക്രമവും വിദ്വേഷവും ഉണർത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങൾ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തിൽനിന്ന് ഉറച്ച നിലപാടുകൾ ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here