“കർണാടകയിൽ വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം തിരുത്താൻ കോൺഗ്രസ് സർക്കാർ”

0
216

ബംഗളൂരു: ബി.ജെ.പി സർക്കാർ കാവിവത്കരിച്ച വിദ്യാഭ്യാസമേഖലയിൽ അഴിച്ചുപണിക്ക് കോൺഗ്രസ് സർക്കാർ. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തുമെന്നും ഇതിനായി വിദഗ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും പുരോഗമന എഴുത്തുകാരുടെ രചനകളടക്കം ഒഴിവാക്കുകയും ചെയ്തിരുന്നു.

അംബേദ്കറിന്റേതടക്കമുള്ള ഭാഗങ്ങളിൽ തിരുത്തൽ വരുത്തി. സാമൂഹിക സൗഹാർദത്തിന്‍റെ ശക്തനായ വക്താവായിരുന്ന 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണ എന്ന ബസവേശ്വരയെ പറ്റി തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. വിവാദമായതോടെ തിരുത്തൽ വരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹെഡ്ഗേവാർ ഭാഗങ്ങളടക്കം മാറ്റിയിട്ടില്ല.ഇത്തരം വിവാദഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം എഴുത്തുകാർ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here