പിണറായിയെയും ലോക കേരള സഭയെയും ട്രോളി പി.കെ. അബ്ദുറബ്ബ്, `ചെവിക്കുന്നി പിടിച്ചാൽ പിന്നെ അമേരിക്കേ, നീ തീർന്നെടാ…!’

0
209

മുഖ്യമന്ത്രി പിണറായി വിജയനെയും ലോക കേരള സഭയെയും ട്രോളി മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് പരഹസിക്കുന്നത്. ബ്രണ്ണൻ കോളേജിൽ ആ.എസ്.എസു കാരുടെ വാളുകൾക്കിടയിലൂടെ നടന്നിട്ടുണ്ട്, സംഘപരിവാർ ഫാഷിസത്തെ അതിൻ്റെ മടയിൽ തന്നെ ചെന്നു മൂക്കിനു തോണ്ടിയിട്ടുണ്ട്… എന്നിങ്ങനെയാണ് കുറിപ്പ്. ഇതോടൊപ്പം ലോക കേരള സഭയിൽ മുഖ്യമന്ത്രി സംസാരിക്കുന്ന ​ഫോട്ടോയും ചേർത്തിരിക്കുന്നു.

കുറിപ്പ് പൂർണരൂപത്തിൽ:

ബ്രണ്ണൻ കോളേജിൽ RSS കാരുടെ വാളുകൾക്കിടയിലൂടെ നടന്നിട്ടുണ്ട്, സംഘപരിവാർ ഫാഷിസത്തെ അതിൻ്റെ മടയിൽ തന്നെ ചെന്നു മൂക്കിനു തോണ്ടിയിട്ടുണ്ട്. ഫാഷിസം തോറ്റു തൊപ്പിയിട്ടു. ഇനി മുതലാളിത്തമാണ്..!

മുതലാളിത്തത്തോട് സന്ധി ചെയ്യാത്ത കേരള മുഖ്യമന്ത്രി മുതലാളിത്തത്തിൻ്റെ ചെവിക്കുന്നി പിടിക്കും തീർച്ച!

ചെവിക്കുന്നി പിടിച്ചാൽ പിന്നെ

അമേരിക്കേ, നീ തീർന്നെടാ…!

മുതലാളിത്തം തുലയും

വരെ പിന്നെ ചെവിക്കുന്നി വിടില്ല..

ഇതു സത്യം!

ഇതു സത്യം!

ഇതു സത്യം!

LEAVE A REPLY

Please enter your comment!
Please enter your name here