പെൺകുട്ടിയെ 15 വയസ് മുതൽ അഞ്ച് വർഷം പീഡിപ്പിച്ചു; പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ

0
215

ചെന്നൈ: പെൺകുട്ടിയെ 15 വയസ് മുതൽ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്.

2018ൽ തനിക്ക് 15 വയസുള്ളപ്പോൾ മുതൽ പാസ്റ്റർ വിനോദ് ജോഷ്വ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് കടമ്പൂർ ഓൾ വുമൺ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.

തുടർന്ന് ജോഷ്വയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീർവാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് ഇയാൾ പാസ്റ്ററായി ജോലി ചെയ്തിരുന്നത്.

താൻ കഴിഞ്ഞ വർഷമാണ് വിവാഹിതയായതെന്നും ഇപ്പോൾ എട്ട് മാസം ഗർഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുകയും വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.

കേസിൽ അന്വേഷണം ആരംഭിച്ച കടമ്പൂർ പൊലീസ് മധുരയിലെ മാട്ടുതവാണി ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here