ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

0
225

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍ വാലറ്റ് സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യണം.

https://twitter.com/DXB/status/1666633070089306112?t=M_hsvKX4DlSTealfvSoj0Q&s=19

ഒന്നാം ടെര്‍മിനലില്‍ കാര്‍ പാര്‍ക്കിങ് എ – പ്രീമിയം, കാര്‍ പാര്‍ക്കിങ് ബി – ഇക്കണോമി എന്നിങ്ങനെ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളാണുള്ളത്. പാര്‍ക്കിങ് എയില്‍ അഞ്ച് മിനിറ്റിലേക്ക് അഞ്ച് ദിര്‍ഹവും 15 മിനിറ്റിലേക്ക് 15 ദിര്‍ഹവും 30 മിനിറ്റിലേക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ വരെ പാര്‍‍ക്ക് ചെയ്യാന്‍ 55 ദിര്‍ഹവും നാല് മണിക്കൂര്‍ വരെ 65 ദിര്‍ഹവും നല്‍കണം. 125 ദിര്‍ഹത്തിന് ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാം. തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 100 ദിര്‍ഹം വീതം നല്‍കണം.

കാര്‍ പാര്‍ക്കിങ് ബിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 25 ദിര്‍ഹമാണ് നിരക്ക്. രണ്ട് മണിക്കൂറിലേക്ക് 30 ദിര്‍ഹവും മൂന്ന് മണിക്കൂറിലേക്ക് 35 ദിര്‍ഹവും നാല് മണിക്കൂറിലേക്ക് 45 ദിര്‍ഹവും നല്‍കണം. ഒരു ദിവസത്തേക്ക് 85 ദിര്‍ഹമാണ് ഇവിടുത്തെ പാര്‍ക്കിങ് നിരക്ക്. തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 75 ദിര്‍ഹം വീതം നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here