നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26-ന് കാസർകോട് പ്രവർത്തനമാരംഭിക്കും

0
118

ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 തിങ്കളാഴ്ച രാവിലെ 10.30ന് കാസർകോട് പ്രവർത്തനമാരംഭിക്കും. സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും.

എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ നാലപ്പാടിന്റെ മൂന്നാമത്തെ ഷോറൂമാണിത്. ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ചു, ഏറ്റവും മനോഹരമായി ഇന്റീരിയർ പ്രോജക്ടുകൾ ചെയ്തുനൽകുന്ന ഏറ്റവും മികച്ച കസ്റ്റമൈസേഷൻ സൗകര്യം നാലപ്പാട് ഇന്റീരിയേഴ്സിന്റെ പ്രധാന സവിശേഷതയാണ്. ഒപ്പം തന്നെ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഓഫീസ്/വീട് ഇന്റീരിയർ പ്രോജക്ടുകൾ നിർവഹിക്കുന്നു എന്നതും നാലപ്പാടിനെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കുന്നു. മനസ്സിനിങ്ങിയ ഉത്പന്നങ്ങൾ ഏറ്റവും സൗകര്യപ്രദമായ തവണവ്യവസ്ഥയിൽ സ്വന്തമാക്കാനുള്ള സൗകര്യവും ഫ്രീ ഡെലിവെറിയും നാലപ്പാട് ഇന്റീരിയേഴ്സ് അവതരിപ്പിക്കുന്നു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇന്റീരിയർ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് നാലപ്പാട് ഇന്റീരിയേഴ്സ് മാനേജ്‌മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here