മുസ്‌ലിംകളെ ബഹിഷ്‌കരിക്കണം; വ്യാപാരം ഹിന്ദുക്കളുമായി മാത്രം മതിയെന്ന് സവർക്കറുടെ ചെറുമകൻ

0
207

ന്യൂഡൽഹി: മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടികൾക്ക് മാത്രമേ വോട്ട് നൽകാവൂ എന്നും ഹിന്ദുക്കളുമായി മാത്രമേ വ്യാപാരം നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.

ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത് സവർക്കറുടെ വിദ്വേഷ പ്രസ്താവന. ഹിന്ദു ജനജാഗ്രിതി സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഹിന്ദു ജനജാഗ്രിതി സമിതി. നരേന്ദ്ര ധബോൽക്കർ വധത്തിൽ പ്രതികളായത് സനാതൻ സൻസ്തയുടെ പ്രവർത്തകരാണ്.

സാമ്പത്തിക അഭിവൃദ്ധി ഇപ്പോൾ വളരെ പ്രധാനമാണ്. മുസ്‌ലിംകളുമായി വ്യാപാരമില്ല എന്ന് തന്നെയാവണം ക്യാമ്പയിൻ. ഹിന്ദുക്കൾ തമ്മിൽ മാത്രമായിരിക്കണം വ്യാപാരം നടക്കേണ്ടതെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here