‘ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘതമുണ്ടാകും’; ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്

0
255

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. കൂടുതൽ തീരുമാനങ്ങൾ 30 തിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും എന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here