വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലീഫ ബിഗ് ബോസിലേക്ക്

0
309

മിയ ഖലീഫ ബിഗ് ബോസിലേക്ക്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്്ട്രീം ചെയ്യുന്ന സീസണ്‍ 2വിലാണ് മിയ ഖലീഫ എത്തുന്നത്. മത്സരാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവചനങ്ങളാണ് നടക്കുന്നത്. ഇതിന് മുമ്പ് മിയ ഖലീഫ ബിഗ് ബോസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തെ ബിഗ് ബോസില്‍ എത്തുമെന്ന വാര്‍ത്തകള്‍ മിയ തള്ളിക്കളഞ്ഞിരുന്നു. ”ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം” എന്നായിരുന്നു മിയ ട്വീറ്റിലൂടെ പറഞ്ഞത്.

16 സീസണുകള്‍ നടന്ന ഹിന്ദി ബിഗ് ബോസില്‍ ഏറ്റവുമധികം തവണ അവതാരകനായിട്ടുള്ളത് സല്‍മാന്‍ ഖാന്‍ ആയിരുന്നെങ്കിലും ഹിന്ദി ബിഗ് ബോസിന്റെ ഒടിടി പതിപ്പില്‍ സല്‍മാന്‍ ആദ്യമായാണ് അവതാരകനായി എത്തുന്നത്. ബിഗ് ബോസ് ഒ.ടി.ടി സീസണ്‍ 1ല്‍ അവതാരകനായത് കരണ്‍ ജോഹര്‍ ആയിരുന്നു.

അവിനാഷ് സച്ച്‌ദേവ്, ആകാന്‍ഷ പുരി, ആലിയ, ബേബിക ധുര്‍വെ, ഫലഖ് നാസ്, ജിയ ഷങ്കര്‍, മനീഷ റാണി, പലക് പുര്‍സ്വാനി എന്നിവര്‍ മത്സരാര്‍ത്ഥികളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാകും മിയ ഖലീഫ എത്തുക.

ബിഗ് ബോസ് ഒടിടി സീസണ്‍ 1 വൂട്ട് പ്ലാറ്റ്‌ഫോം വഴി ആയിരുന്നുവെങ്കില്‍ പുതിയ സീസണിന്റെ സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ്. 42 ദിവസങ്ങളിലാണ് സീസണ്‍ 1 അവസാനിച്ചത്. ഇപ്പോള്‍ പുരോഗമിക്കുന്ന മലയാളം ബിഗ് ബോസിന് വേദിയായ മുംബൈ ഫിലിം സിറ്റി തന്നെയാണ് ഹിന്ദി ബിഗ് ബോസ് ഒ.ടി.ടി 2 നും വേദിയാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here