ചെന്നൈ: മധുര ദർഗയിലെ ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചു.
ബലിപെരുന്നാള്‍ നാളെ
ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ബലിപെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കരാം നടക്കും. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം.
Also Read:ബിജെപി ഭരണക്കാലത്തെ അഴിമതികള്‍ അന്വേഷിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. നാളെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്.