നിബന്ധനകളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

0
252

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.

Also Read:ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here