ഭോപ്പാൽ: മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഹിന്ദു ധർമസേന 11,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ ‘പദ്ധതി’യുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് ആനുപാതികമായി പെൺകുട്ടികളുടെ എണ്ണം കുറവാണെന്ന് യോഗേഷ് പറയുന്നു. ഇതു മനസിലാക്കിയാണ് ഹിന്ദു ധർമസേന രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു പെൺകുട്ടികളെ രക്ഷിക്കുകയും മുസ്‌ലിം പെൺകുട്ടികളെ ഇങ്ങോട്ട് കൊണ്ടുവരികയും വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഈയൊരു ലക്ഷ്യത്തിനായി ഹിന്ദു യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 11,000 രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്നതെന്നും യോഗേഷ് അഗർവാൾ പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളെ തട്ടക്കൊന്നുവന്ന് വിവാഹം കഴിക്കുന്നവർക്കാണ് പ്രതിഫലം നൽകുക. പെൺകുട്ടികളെ പ്രേമിച്ച് വിവാഹം കഴിക്കുകയും ഹിന്ദു മതത്തിലേക്ക് മാറ്റുകയുമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.