ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക്?ബിജെപിയുമായി ചര്‍ച്ച നടത്തും,കർണാടകയിൽ നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാൻ നീക്കം

0
299

ബംഗളൂരു:ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന.ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ജെഡിഎസ് നേതൃത്വം ചർച്ച നടത്തിയേക്കും.ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് നീക്കം.എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും.12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ തീവണ്ടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അശ്വിനി വൈഷ്ണവ് രാജി വയ്ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു.ദുരന്തമുണ്ടായപ്പോൾ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മന്ത്രി അഭിനന്ദനാർഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറഞ്ഞു.അതേ സമയം എൻഡിഎ സഖ്യത്തിലേക്ക് പോവുകയാണെന്ന് ദേവഗൗഡ പ്രഖ്യാപിച്ചാൽ കേരളത്തിൽ എൽഡിഎഫിനൊപ്പമുള്ള ജെഡിഎസ് എന്ത് ചെയ്യുമെന്നത് നിർണായകമാണ്

LEAVE A REPLY

Please enter your comment!
Please enter your name here