കാസർകോട്: മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ നിർമിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന്റെ പ്രവർത്തന ഫണ്ട് സമാഹരണം ജൂലായ് ഒന്ന് മുതൽ 31 വരെ നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായി.
ഫണ്ട് സമാഹരണത്തിനു മുന്നോടിയായി 20-നകം നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടന ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റികളും യോഗം ചേരും. 25-നകം മുനിസിപ്പൽ -പഞ്ചായത്ത് ലീഗ് കമ്മിറ്റികൾ ചേരും. 30-നകം ലീഗ് വാർഡ്, ശാഖാ കമ്മിറ്റികൾ വിളിച്ച് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കും.
എ.അബ്ദുൾ റഹ്മാൻ, സി.ടി.അഹമ്മദലി, ടി.പി.അഷ്‌റഫലി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., വി.കെ.പി.ഹമീദലി, പി.എം.മുനീർ ഹാജി, എ.കെ.എം.അഷറഫ് എം.എൽ.എ., എ.എം.കടവത്ത്, എൻ.എ.ഖാലിദ് എന്നിവർ സംസാരിച്ചു.