സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംസ്ഥാനത്തെ പ്രമുഖ പത്ത് യൂറ്റിയൂബര്‍മാരുടെ കോഴിക്കോടും, കൊച്ചിയിലും ഉള്ള വസതികളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.
തങ്ങള്‍ക്ക് ലഭിക്കുന്ന ഭീമമായ വരുമാനത്തിന് ആനുപാതികമായി അടക്കേണ്ട നികുതി ഇവര്‍ അടക്കുന്നില്ലന്ന് കണ്ടെത്തിയതോടെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താന്‍ തിരുമാനിച്ചത്. സിനിമാതാരങ്ങളടക്കമുള്ള യൂട്യൂബര്‍മാരുടെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
തങ്ങളുടെ യൂട്യൂബ് ചാനലിന്റെ കാണികളും, അവര്‍ എത്ര മണിക്കൂര്‍ ആ വീഡിയോകള്‍ കണ്ടു എന്നതും കണക്കിലെടുത്താണ് ഇവര്‍ക്ക് യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കുന്നത്. അതോടൊപ്പം യൂട്യൂബിലെ ജനപ്രിയര്‍ എന്ന രീതിയില്‍ ഇവര്‍ക്ക് മറ്റു പരിപാടികളില്‍ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. അതൊന്നും നികുതിയായി ലഭിക്കുന്നില്ലന്ന് കണ്ടെത്തിയതോടെയാണ് റെയ്ഡിന് വഴി തുറന്നത്. ഇവരുടെ ആസ്തിവകകളെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.