രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുനല്‍കാനാവില്ല; കൈയൊഴിഞ്ഞ് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി

0
246

രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുകയും കമ്പനികള്‍ക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് അദേഹം പറഞ്ഞു.

2022 ഏപ്രിലിനുശേഷം എണ്ണവില വര്‍ധപ്പിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ സന്ദര്‍ശനങ്ങളില്‍ രാഷ്ട്രീയ വിശ്വാസമില്ലാതെ നുണ പറയുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു.

വിദേശ സന്ദര്‍ശനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പറയുന്ന രാഹുല്‍ 1983ലെ നെല്ലി മുസ്‌ലിം കൂട്ടക്കൊലയും 1984ലെ സിഖ് കൂട്ടക്കൊലയും കോണ്‍ഗ്രസ് ഭരണകാലത്ത് സംഭവിച്ചതാണെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here