‘ജീൻസും ഷർട്ടുമിട്ട ഹിജാബ് ഗേൾ’, ചിത്രത്തിന് പിന്നിലെ വസ്തുത വെളിവാകുന്നു

0
351

കർണാടകയിൽ ഹിജാബ് വിഷയത്തിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു പിഇഎസ് കോളജിലെ വിദ്യാര്‍ത്ഥി മുസ്‌കാൻ ഖാൻ. മുസ്‌കാൻ ലണ്ടനിലെത്തിയതോടെ ഹിജാബ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കർണാടകയിൽ മാത്രമേ ഹിജാബ് ധരിച്ചുള്ളൂ എന്നതരത്തിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

പോസ്റ്റുകളോടൊപ്പം പങ്കുവെക്കപ്പെട്ട ചിത്രം മുസ്കാൻ്റെയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന് മുസ്‌കാൻ ഖാനുമായി ബന്ധമൊന്നുമില്ല എന്നതാണ് വസ്തുത. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സയേമയുടേതാണ് ഈ ചിത്രം. വെരിഫൈഡ് അക്കൗണ്ടുള്ള ആർജെയാണ് സയേമ.

2023 ജൂൺ 6ന് ലണ്ടൻ ഈസ് ബ്യൂട്ടിഫുൾ എന്ന തലക്കെട്ടോടെ സയേമ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് മുസ്‌കാൻ്റെ ചിത്രം എന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. ചിത്രം തന്റേതു തന്നെയാണെന്ന് സയേമ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here