പ്രണയം ഉപേക്ഷിക്കാന്‍ ‘കേരള സ്റ്റോറി’ കാണിച്ച് പ്രജ്ഞ സിങ്; മുസ്‍ലിം യുവാവിനൊപ്പം ഒളിച്ചോടി പെണ്‍കുട്ടി

0
301

ഭോപാൽ∙ ബിജെപി എംപി പ്രജ്ഞാ സിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊൻപതുകാരി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി. ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിനി അയല്‍വാസിയായ മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രജ്ഞ ശ്രമിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്‍മാറുന്നതിനായി ഉപദേശിക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയെ ഇവര്‍ ‘ കേരള സ്റ്റോറി’ കാണിക്കാന്‍ തീരുമാനിച്ചു.

സിനിമ കണ്ടു കഴിയുമ്പോള്‍ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറുമെന്ന് മാതാപിതാക്കളും പ്രജ്ഞാ സിങും വിശ്വസിച്ചു. എന്നാല്‍ മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനു മുൻപ് പെൺകുട്ടി യൂസഫിനൊപ്പം ഒളിച്ചോടി. വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പെണ്‍കുട്ടി കൊണ്ടുപോയി.

സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. യൂസഫ് തങ്ങളുടെ മകളെ സംസാരിച്ച് വശീകരിച്ചെന്നും, പെൺകുട്ടിയുടെ പേരിൽ ബാങ്ക് വായ്പയെടുക്കുകയും അത് തിരിച്ചടയ്ക്കാന്‍ ഇയാള്‍ ‌‌നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അവർ ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here