കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ്; വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തു

0
185

ഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി ഇഡി. റെയ്ഡില്‍ വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത്. വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററില്‍ കുറിച്ചു. 50 മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here