പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം, പടർന്ന് ഡെങ്കിയും എലിപ്പനിയും

0
185

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് പ്രായം 13 മാത്രം.

3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാർത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകർച്ച വ്യാധികളിൽ പ്രായമാവരും മറ്റ് രോഗമുള്ളവർക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ല.

സംസ്ഥാനതലത്തിൽ നൽകുന്ന കണക്കിൽ മരിച്ചവരുടേ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തിൽ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ ഓരോന്നിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് കൃത്യമായ വിവരം അനിവാര്യമായ പകർച്ചവ്യാധിക്കാലത്തും അജ്ഞാതം.

LEAVE A REPLY

Please enter your comment!
Please enter your name here