എട്ടുവര്‍ഷമായി തുടരുന്ന വിവാഹാലോചനകള്‍, വധുവിനെ കിട്ടുന്നില്ല; യുവകര്‍ഷകന്‍ ജീവനൊടുക്കി

0
169

ബെംഗളൂരു: വിവാഹത്തിന് യുവതിയെ കിട്ടാത്തതില്‍ മനംനൊന്ത് കര്‍ണാടകത്തില്‍ കര്‍ഷകയുവാവ് ജീവനൊടുക്കി. ഹാവേരി ജില്ലയിലെ മാസണഗി സ്വദേശി മഞ്ജുനാഥ് നാഗനൂരാണ് (36) ജീവനൊടുക്കിയത്.

എട്ടുവര്‍ഷമായി മഞ്ജുനാഥ് വധുവിനെ അന്വേഷിച്ചുവരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കൃഷിയിടത്തില്‍നിന്ന് വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ബന്ധുക്കള്‍ ആദ്യം ബ്യാദഗി ഗവ. ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ബുധനാഴ്ചയാണ് മരിച്ചത്. ബ്യാദഗി പോലീസ് കേസെടുത്തു

കര്‍ഷകകുടുംബങ്ങളിലെ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കാത്ത പ്രശ്‌നം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു. വരുമാനം കുറവായതിനാല്‍ കര്‍ഷകയുവാക്കളെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കളും കര്‍ഷകകുടുംബങ്ങളിലേക്കുള്ള വിവാഹാലോചനയെ ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെണ്‍കുട്ടികള്‍ കര്‍ഷകയുവാക്കളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് യുവകര്‍ഷകന്റെ ആത്മഹത്യ.

 

LEAVE A REPLY

Please enter your comment!
Please enter your name here