ലുക്കൗട്ട് നോട്ടീസിൽ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന് ആരാധകർ, ആരാണ് അശോകൻ ?

0
494

ശനിയാഴ്ച രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് പലരും ഒന്ന് അതിശയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസായിരുന്നു ഇത്. മലയാളവും തമിഴും സംസാരിക്കുന്ന ഒളിവിലുള്ള അശോകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്.

എന്നാൽ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്? അനിയത്തിപ്രാവ് മുതൽ പ്രേക്ഷകരെ വ്യത്യസ്തവേഷങ്ങളിലൂടെ വന്ന് അത്ഭുതപ്പെടുത്തിയ നമ്മുടെ ചാക്കോച്ചൻ? ഏത് ചിത്രത്തിന്റെ പ്രമോഷനാണെന്ന സംശയമായി പിന്നീട് ആളുകൾക്ക്.

റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിൽ അറിയപ്പെട്ട കുഞ്ചാക്കോ ബോബൻ ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങളിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിരാ, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ. അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമല്ലേ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ ചിത്രം ഏതാണെന്ന് വ്യക്തമല്ലെങ്കിലും അധികം വൈകാതെതന്നെ അണിയറപ്രവർത്തകർ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here