മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം; നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്ന് ഡോക്ടർമാർ

0
171

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിൻ നില പത്തിന് മുകളിലായി. രക്തസമ്മർദം ഉയരുന്നതും വെല്ലുവിളിയാണെന്ന് കുടുംബം അറിയിച്ചു. ഇതോടെ കൊല്ലത്തേക്കുള്ള മഅ്ദനിയുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം. പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനയിലാണ് കുടുംബം. മഅ്ദനിയുടെ ചികിത്സ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here