സഹോദരങ്ങൾ ലഹരിമരുന്നുമായി പിടിയിൽ; ഇളയവന് എംഡിഎംഎ വിൽപ്പന, മൂത്തവന് കഞ്ചാവ് വിൽപ്പന

0
210

തൃശൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അതിനിടെ, ആലുവ സൗത്ത് വാഴക്കുളത്ത് 26 ഗ്രാം എം.ഡി.എം.എ യും രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സൗത്ത് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലാം (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here