അമ്മയും ഭർതൃമാതാവും വഴക്ക് പതിവ്, അമ്മയെ കൊന്ന് ട്രോളിബാ​ഗിലാക്കി മകൾ; മൃതദേഹത്തിനൊപ്പം അച്ഛന്റെ ഫോട്ടോയും

0
235

ബം​ഗളൂരു: ബെം​ഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി മകൾ. ബെംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൾ സോനാലി സെൻ പിടിയിലായി. ഇവർ പോലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. അർദ്ധരാത്രിയോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശിയാണ്, ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു ഇവർ. അമ്മയ്ക്കും ഭർത്താവിനും ഓട്ടിസം ബാധിച്ച മകനും ഭർതൃമാതാവിനും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്.

70-കാരിയായ ബിവാ പോൾ ആണ് മരിച്ചത്. അമ്മയും ഭർതൃമാതാവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ബഹളം സഹിക്കാൻ വയ്യാതെയാണ് ഇത് ചെയ്തതെന്ന് സോനാലി സെൻ പോലീസിന് മൊഴി നൽകി. യുവതി തന്നെയാണ് മൃതദേഹം ട്രോളിബാ​ഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തിയത്. അമ്മയെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സോനാലി സെൻ പൊലീസിനോട് സമ്മതിച്ചു.

ഇന്നലെ അർദ്ധരാത്രിയോട് അമ്മയും ഭർതൃമാതാവും തമ്മിൽ വഴക്കുണ്ടായപ്പോൾ അമ്മ സ്ലീപിം​ഗ് പീൽസ് കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കേട്ട് ക്ഷുഭിതയായ താൻ അമ്മക്ക് സ്ലീപ്പിം​ഗ് പീൽസ് നൽകിയെന്നും 20 എണ്ണം നൽകിയിട്ടും മരിച്ചില്ല എന്ന് കണ്ട് ഷോൾ കൊണ്ട് കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അമ്മയുടെ മൃതദേഹത്തോടൊപ്പം പെട്ടിയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കൂടി വച്ചാണ് പോലീസിൽ ഇവർ കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here