കനത്ത നാശം വിതച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ ആറ് മരണം, 22 പേര്‍ക്ക് പരിക്ക്

0
181

ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ആറ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 23 മൃഗങ്ങള്‍ ചത്തു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്.

ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അര്‍ധാരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ ചുഴലിക്കാറ്റ് വീശിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here