14കാരനെ ജീവനോടെ തിന്നു; മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി അടിച്ചുകൊന്നു

0
256

ബൈക്ക് പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ അങ്കിതിനെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയി ജീവനോടെ തിന്നുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതോടെ കുപിതരായ ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം മുതലയെ വലിച്ചു കരയ്ക്ക് കയറ്റി വടികള്‍ ഉപയോഗിച്ച് അടിച്ചുകൊന്നു.

ബിഹാറിലെ വൈശാലിയില്‍ രാഘോപുര്‍ ദിയാരയിലാണ് ദാരുണസംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here