ലിസ്ബണ്‍: പോര്‍ച്ചുഗലിന്റ മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 122 ഗോളുമായാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.
196 മത്സങ്ങള്‍ കളിച്ച ബദല്‍ അല്‍ മുതവയുടെ റെക്കോര്‍ഡ് നേരത്തേ തന്നെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്. റൊണാള്‍ഡോയുടെ ഏറ്റവും വലിയ എതിരാളിയായ ലിയോണല്‍ മെസി 175 കളിയില്‍ 103 ഗോളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞതാരം പെപ്പെയാണ്, 133 മത്സരം. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവര്‍ പിന്നില്‍. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസ്ര്‍ ക്ലബുകള്‍ക്കായി റൊണാള്‍ഡോ 837 ഗോളും നേടിയിട്ടുണ്ട്.