മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസുകാര്‍; ഗ്ലാസ് താഴ്ത്തി പിന്തുണ അറിയിച്ച് സതീശന്‍

0
175

മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാനമാകെ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനിടെയിലാണ് കോൺഗ്രസുകാർക്ക് ഒരു അമളി പറ്റിയത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഏതോ മന്ത്രിയെന്ന് കരുതി തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാറായിരുന്നു. വെളളിയാഴ്ച രാത്രി ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം.

അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച കോൺഗ്രസുകാർ ദേശീയപാത ഉപരോധിച്ചു. ഇതിനിടയിലാണ് പൊലീസിന്റെ പൈലറ്റ് ജീപ്പും കൊടിവച്ച കാറുമായി സതീശൻ എത്തിയത്. പൈലറ്റ് വാഹനവും കൊടിവച്ച കാറും കണ്ട ഉടനെ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രവർത്തകർ ജീപ്പിന് മുന്നിലേക്ക് ചാടുകയായിരുന്നു. കാറിന് നേരെ പ്രവർത്തകർ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് കാറിനുള്ളിലെ ലൈറ്റ് ഇട്ട് ഗ്ലാസ് താഴ്ത്തിയതോടെയാണ് പ്രവർത്തകർ തങ്ങള്‍ക്ക് പറ്റിയത് അബദ്ധമെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് സമരത്തിനു എല്ല പിന്തുണയും അറിയിച്ചാണ് വി.ഡി സതീശൻ മടങ്ങിയത്.

അതേസമയം മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവിൽ പോകില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ മനക്കരുത്തുണ്ട്. ആശങ്കയോ ഭയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here