കോളേജിൽ ഇസ്ലാമിക പ്രാർത്ഥനയോടെ സെമിനാർ തുടങ്ങിയ പ്രിൻസിപ്പലിനെതിരെ കേസ്

0
211

സെമിനാർ ഇസ്ലാമിക പ്രാർത്ഥനയോടെ ആരംഭിച്ച കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ മലേഗാവിലെ മഹാരാജ സയാജിറാവു ഗെയ്‌ക്‌വാദ് ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് കോളേജിൽ ആണ് സംഭവം. ഇവിടെ കരിയർ ഗൈഡൻസ് സെമിനാർ ആരംഭിച്ചത് ഇസ്ലാമിക പ്രാർത്ഥനയോടെയായിരുന്നു. വിഷയത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പലായ ഡോ. സുഭാഷ് നികത്തെ സസ്പെൻഡ് ചെയ്തു.

ശിവസേന നേതാവും മുൻ ബിജെപി എംഎൽസിയുമായ ഡോ അപൂർവ ഹിറേയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര തുറമുഖ വികസന ഖനന വകുപ്പ് മന്ത്രി ദാദാ ഭൂസെ ആവശ്യപ്പെട്ടു.

അതേസമയം പ്രതിരോധ മേഖലയിലെ സാധ്യതകളെക്കുറിച്ചാണ് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത്. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. ഒരു പ്രാദേശിക സംഘടനയായ സത്യ മാലിക് ലോക് സേവാ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചത്.

” വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രഭാഷകൻ ഒരു ചെറിയ ഇസ്ലാമിക പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിയുടെ അവസാനം ഇത് ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്ന് അവകാശപ്പെട്ട് നിരവധി പേർ ഹാളിലെത്തി” സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ ഡോ. സുഭാഷ് നികം പറഞ്ഞു. ചെറിയ അറബി പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചതെന്നും നികം കൂട്ടിച്ചേർത്തു.എൽസിയുമായ ഡോ അപൂർവ ഹിറേയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര തുറമുഖ വികസന ഖനന വകുപ്പ് മന്ത്രി ദാദാ ഭൂസെ ആവശ്യപ്പെട്ടു.അതേസമയം പ്രതിരോധ മേഖലയിലെ സാധ്യതകളെക്കുറിച്ചാണ് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത്. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി.

LEAVE A REPLY

Please enter your comment!
Please enter your name here