ചൈനയിലെ പുരാതന മുസ്ലിം പള്ളി തകര്‍ക്കാൻ ഒരുങ്ങി ഭരണകൂടം. ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ ചരിത്ര പ്രസിദ്ധമായ നാജിയായിങ് മസ്ജിദാണ് തകര്‍ക്കാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്.
പള്ളിയില്‍ പുതുതായി സ്ഥാപിച്ച മിനാരങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചവയാണെന്ന് കോടതി വിധി വന്നതോടെയാണ് പള്ളി പൊളിച്ചുമാറ്റാന്‍ ഭരണകൂടം തീരുമാനിച്ചത്. 2020 ല്‍ പുറത്ത് വന്ന കോടതി ഇത്തരവാണ് ഇത്. 1370 ൽ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന പള്ളി യുനാനിലെ മു്‌സലിം സാംസ്‌കാരിക കേന്ദ്രം കൂടിയാണ്.
ചൈനയിലെ ഹ്യൂയ് വംശജരുടെ പൈതൃകം ഉറങ്ങുന്ന പള്ളി പൊളിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം തടയാന്‍ വിശ്വാസികള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടപടി നീട്ടിവെച്ചിരിക്കുകയാണ്. പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് പോലീസുകാരും വിശ്വാസികളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെയിൽ നിരവധി പള്ളികളും താഴികക്കുടങ്ങളും ഭരണകൂടം തകർ ത്തിട്ടുണ്ട്. പോലീസുകാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2018ൽ കമ്മ്യൂണിസ്റ്റ് സർക്കാർ നിംഗ്‌സിയയിൽ സ്ഥിതി ചെയ്തിരുന്ന ഹ്യൂയ് വിശ്വാസികളുടെ പള്ളി പൊളിക്കുന്നത് പ്രതിഷേധത്തെ തുടർന്ന് കുറച്ച് കാലം തടസപ്പെട്ടിരുന്നു. പിന്നീട് ഇതിന്റെ മിനാരങ്ങളും താഴികക്കുടങ്ങളും തക ത്ത് ചൈനീസ് പഗോഡയായി മാറ്റുകയായിരുന്നു.