ഉപ്പള മൂസോടിയിൽ ഓട്ടോ കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

0
248

ഉപ്പള: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി സി.പിഎം പ്രവര്‍ത്തകന്‍ മുസോടിയിലെ ഇസ്മായിലിന്റെ ഓട്ടോറിക്ഷയില്‍ നാട്ടുകാരില്‍ ചിലര്‍ മഞ്ചേശ്വരം പൊലീസിനെ കൊണ്ടു വന്ന് മണല്‍ കടത്തിയ രണ്ട് ടിപ്പര്‍ ലോറിക്കളെ പിടിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോമണല്‍ കടത്ത് സംഘം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here