പന്ത് എറിയുന്നതിന് മുമ്പുതന്നെ വിക്കറ്റ് വീഴ്ത്താൻ പറ്റുമോ , ആ ഭാഗ്യം കിട്ടിയതോ ഒരു അപ്രതീക്ഷിത താരത്തെ; അപൂർവ റെക്കോഡ്

0
217

ബാറ്റിംഗിലെ കിരീടംവെച്ച രാജാവ് തന്നെയാണ് കോഹ്ലി. എന്നാൽ ബോളിംഗിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ലോക റെക്കോർഡ് ഉണ്ടെന്നറിഞ്ഞാൽ അത് അതിശയകരമാണ്, കാരണം കോഹ്ലി വളരെ അപൂർവമായി മാത്രമേ പന്തെറിയുക ഉള്ളു. ടി20 യിൽ തനിക്ക് മുമ്പോ ശേഷമോ ലോകത്തിലെ ഒരു ബൗളറും ചെയ്യാത്ത നേട്ടമാണ് വിരാട് കോഹ്‌ലി ഒരിക്കൽ നേടിയത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സാധുവായ ഒരു പന്ത് എറിയുന്നതിനുമുമ്പ് ഒരു കളിക്കാരനെ പുറത്താക്കിയ ലോകത്തിലെ ഏക ബോളറാണ് വിരാട് കോഹ്‌ലി. അതായത്, അമ്പയർ സാധുതയുള്ളതായി കണക്കാക്കാത്ത പന്തിൽ അദ്ദേഹത്തിന് ഒരു വിക്കറ്റ് ലഭിച്ചു.2011ൽ ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഈ അപൂർവ റെക്കോർഡ് പിറന്നത്.

ധോണി വിരാടിന്റെ കൈയിൽ പന്ത് കൊടുക്കുമ്പോൾ ഇന്നിംഗ്‌സിന്റെ എട്ടാം ഓവർ ആയതേ ഉള്ളായിരുന്നോളു. വിരാട് കോലി എറിഞ്ഞ പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് പോയി, പീറ്റേഴ്സൺ അത് ഷോട്ട് കളിക്കാൻ മുന്നോട്ട് ഇറങ്ങി, ധോണി സ്റ്റമ്പിന് പിന്നിൽ ഒട്ടും താമസിക്കാതെ പന്ത് ശേഖരിച്ച ശേഷം ഉടൻ തന്നെ സ്റ്റംപ് ചിതറിക്കുകയും പീറ്റേഴ്സനെ സ്റ്റംപ് ഔട്ട് ആവുകയും ചെയ്തു. എന്നാൽ ഈ പന്ത് ലെഗ് സ്റ്റമ്പിന് പുറത്തായതിനാൽ അമ്പയർ ഇതിനെ വൈഡ് ബോൾ എന്ന് വിളിച്ചു.

നിയമപരമായ ഒരു പന്ത് എറിയുന്നതിന് മുമ്പ് തന്നെ വിരാട് തന്റെ വൈഡ് ബോളിൽ ഒരു വിക്കറ്റ് സ്വന്തമാക്കി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ബൗളർ തന്റെ ആദ്യ സാധുതയുള്ള പന്ത് എറിയുന്നതിന് മുമ്പ് ഒരു വിക്കറ്റ് നേടുന്നത്. ഈ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് തോറ്റിരുന്നു. തന്റെ കരിയറിൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 90 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റുകളാണ് വിരാട് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here