ഉപ്പള കൈകമ്പയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം

0
417

ഉപ്പള: ഉപ്പള കൈകമ്പയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം. ശരൺ എന്ന യുവാവാണ് നാട്ടുകാരോട് ഭീഷണി മുഴക്കിയത്. പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ആക്രമണം നടത്തിയത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറെ കത്തി കാണിച്ച് ഭീഷണി പെടുത്തുകയായിരുന്നു.

ഉടൻ തന്നെ ഇയാൾ ഇറങ്ങി ഓടി. പിന്നീട് പൊതുജനങ്ങളോടെല്ലാം തന്നെ ഇത്തരത്തിൽ കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇതിനു പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ ലഹരിക്ക് അടിമയാണെന്ന് സംശയം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here