ബിഗ് ടിക്കറ്റ്: ജൂണിലെ രണ്ടാമത്തെ നറുക്കെടുപ്പിൽ 23 വിജയികള്‍

0
206

ജൂണിൽ ഓരോ ആഴ്ച്ചയും 23 പേര്‍ക്ക് ബിഗ് ടിക്കറ്റിലൂടെ ഗ്യാരണ്ടീഡ് സമ്മാനമായി ഒരു ലക്ഷം ദിര്‍ഹം അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം നേടാം.

മൻസൂര്‍ മുഹമ്മദ്

യു.എ.ഇയിൽ 2001 മുതൽ സ്ഥിരതാമസമാക്കിയ പാകിസ്ഥാന്‍ സ്വദേശിയാണ് മൻസൂര്‍. 15 വര്‍ഷമായി ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 20 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ഭാഗ്യപരീക്ഷണം. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് മൻസൂര്‍ സമ്മാനര്‍ഹമായ ടിക്കറ്റെടുത്തത്. അവിടെ വച്ചു കണ്ട ഒരാളോട് ഒരു ടിക്കറ്റ് തെരഞ്ഞെടുക്കാന്‍ പറയുകയായിരുന്നുവെന്ന് മൻസൂര്‍ പറയുന്നു. ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങാനാണ് പ്രൈസ് ഉപയോഗിക്കുക. ഇനിയും ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.

അനീഷ് അന്തിക്കാട്

മലയാളിയായ അനീഷ് അബു ദാബിയിലാണ് താമസം. എട്ടുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട് അക്കൗണ്ടന്‍റായ അനീഷ്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പ്രൈസ് മണി ചെലവഴിക്കുമെന്നാണ് അനീഷ് പറയുന്നത്. ഒപ്പം മകളുടെ ഭാവിക്കായി ഒരു പങ്ക് മാറ്റിവക്കും.

റനീഷ് ചെറുമനാൽ

33 വയസ്സുകാരനായ റനീഷ് ദുബായിലാണ് താമസം. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ആറു വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇലക്ട്രോണിക് നറുക്കെടുപ്പ് ആഴ്ച്ചതോറും നടക്കുന്നുണ്ടെന്നത് റനീഷ് മറന്നിരുന്നു. ജൂലൈ മൂന്നിന് ലൈവ് ഡ്രോയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് സന്തോഷ വാര്‍ത്ത അറിയുന്നത്. പ്രൈസ് മണി ചെലവാക്കുന്നതിൽ പ്രത്യേകിച്ച് ഇതുവരെ പ്ലാനുകളൊന്നും റനീഷ് ആലോചിച്ചിട്ടില്ല.

ജൂണിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ സ്വാഭാവികമായും ആഴ്ച്ച നറുക്കെടുപ്പുകളിലും പങ്കെടുക്കാന്‍ യോഗ്യത നേടും. മൂന്നു പേര്‍ ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടും. 20 പേര്‍ക്ക് 10,000 ദിര്‍ഹം വീതവും നേടാം. ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടാനുള്ള അവസരവുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി http://www.bigticket.ae/ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോര്‍ കൗണ്ടറുകളിൽ നിന്ന് വാങ്ങാം.

June weekly e-draw dates:

Promotion 1: 1st – 8th June & Draw Date – 9th June (Friday)

Promotion 2: 9th – 15th June & Draw Date – 16th June (Friday)

Promotion 3: 16th – 22nd June & Draw Date-23rd June (Friday)

Promotion 4: 23rd – 30th June & Draw Date-1st July (Saturday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here