ബാറ്റിങിനും ഇറങ്ങിയില്ല, ബൗളും ചെയ്തില്ല: ബെൻസ്റ്റോക്‌സ് നേടിയത് അപൂർവമായൊരു റെക്കോർഡ്

0
190

ലണ്ടൻ: ക്രിക്കറ്റ് കളത്തിൽ എല്ലാം റെക്കോർഡ് ആണ്. റൺസെടുത്താലും ഇല്ലൈങ്കിലും ഗോൾഡൻ ഡക്കായാലുമെല്ലാം റെക്കോർഡ് ബുക്കിൽ ഇടംനേടും. എന്നാൽ വ്യത്യസ്തമായൊരു റെക്കോർഡാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സിനെ തേടി എത്തിയിരിക്കുന്നത്. ബാറ്റും ചെയ്തില്ല ബൗളും ചെയ്തില്ല എന്നിട്ടും റെക്കോർഡ് ബുക്കിൽ ഇടം നേടി ബെൻസ്റ്റോക്‌സ്. അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു സ്റ്റോക്‌സിന്റെ റെക്കോർഡ് നേട്ടം.

Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ടീം ക്യാപ്റ്റന്‍ ബാറ്റിങോ, ബൗളിങോ, കീപ്പറായിട്ടോ കളിക്കാതെ വിജയം സ്വന്തമാക്കിയ മത്സരമാണ് അയര്‍ലന്‍ഡിനെതിരെ പൂര്‍ത്തിയായത്. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടിന്നിങ്‌സിലും സ്റ്റോക്‌സിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. രണ്ടിന്നിങ്‌സിലും താരം ബോളും എറിഞ്ഞില്ല. ഇതോടെയാണ് ബാറ്റിങും ബൗളിങും കീപ്പിങും ചെയ്യാതെ ക്യാപ്റ്റന്‍ വിജയം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

മത്സരത്തിൽ പത്ത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 172 റൺസെടുത്ത അയർലാൻഡിനെ 56.2 ഓവറിൽ ഓൾഔട്ടാക്കുകയായിരുന്നു. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 524 എന്ന കൂറ്റൻ സ്‌കോർ. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. 205 റൺസ് നേടിയ ഒല്ലി പോപ്പെ ആണ് ടോപ് സ്‌കോറർ. 182 റൺസ് നേടിയ ഡക്കറ്റ് പിന്തുണകൊടുത്തു. ജോ റൂട്ട് (56) സാക്ക് ക്രൗളി(56) എന്നിവരും റൺസ്‌കണ്ടെത്തിയപ്പോൾ അഞ്ചാമനായി നായകൻ സ്റ്റോക്‌സ് ഇറങ്ങുംമുമ്പെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.

Also Read:മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി; കാസർഗോഡ് നഷ്ടപരിഹാരം തേടി അദാലത്തിലെത്തിയ കർഷകന് നിരാശ

മറുപടി ബാറ്റിങിൽ അയർലാൻഡിന് 362 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പതിനൊന്ന് റൺസ് വിജയലക്ഷ്യലുമായി ഇറങ്ങിയ ഇംഗ്ലണ്ട് നേരിട്ട നാലാം ന്തിൽ തന്നെ വിജയലക്ഷ്യം മറികടന്നു. ഇവിടെയും സ്റ്റോക്‌സിന് ഇറങ്ങാനായില്ല. രണ്ട് ഇന്നിങ്‌സിലും നായകൻ പന്തെറിഞ്ഞില്ല. രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന്റെത് ഗംഭീര വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here