നടന്‍ ബാബുരാജ് ആശുപത്രിയിലെന്ന് വ്യാജവാര്‍ത്ത; രസകരമായ മറുപടിയുമായി താരം

0
220

തന്നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന തന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ’ എന്ന തലക്കെട്ടോടെയാണ് (ഡൂയിങ് കാർഡിയോ, നോട്ട് ഇൻ കാർഡിയോ വാർഡ്) ജിമ്മിലെ ട്രെഡ് മില്ലിൽ ഓടുന്ന വിഡിയോ ബാബുരാജ് പങ്കുവച്ചത്. ‘തലയ്ക്കു മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടാണ് ബാബുരാജ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടെ ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത പ്രചരിച്ചത്. സാന്ദ്ര തോമസ് നിർമ്മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയാണ് ബാബുരാജിന്റേതായി ഉടന്‍ തിയറ്റുകളിലെത്താന്‍ പോകുന്ന ചിത്രം. മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here