തന്നെ ഒഴിവാക്കിയവരോടും പിന്തുണച്ചവരോടും അശ്വിന് ചിലത് പറയാനുണ്ട്, താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

0
214

ഒരിക്കൽക്കൂടി അത് സംഭവിച്ചപ്പോൾ ഇന്ത്യൻ ആരാധകർ ശരിക്കും നിരാശയിലായി. അവരെ ഒരുപരിധി വിട്ട് ആർക്കും കുറ്റം പറയാൻ സാധിക്കില്ല. കാരണം 2013 ന് ശേഷം ഒരു ഐസിസി ട്രോഫി അവർ അത്രയധികം സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ എന്ന പോലെ സംഭവിച്ച മറ്റൊരു തോൽവി അവരെ വിഷമിപ്പിച്ചു.

ജയിക്കാന്‍ 280 റണ്‍സും കൈയില്‍ ഏഴ് വിക്കറ്റുമായി അഞ്ചാം ദിനം കളിയാരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകൾ എല്ലാം ഓസീസ് പുഷ്പം പോലെ പറിച്ചു. 209 റൺസിന്റെ കൂറ്റൻ ജയമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് എതിരെ സ്വന്തമാക്കിയത്. കേവലം ഒരു ഐസിസി ട്രോഫി എന്ന നേട്ടമല്ല ഓസ്‌ട്രേലിയക്ക് മുന്നിൽ ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. 2013 ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് ശേഷം ഇത്തരത്തിൽ ഒരു നേട്ടം സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ ആരാധകരെ നിരാശരാക്കി ഉള്ള പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കുറച്ച് സെക്ഷനിൽ ഇന്ത്യ ആധിപത്യം ഉലർത്തി എന്നതൊഴിച്ചാൽ ഓസ്ട്രേലിയ തന്നെയാണ് കളിയിൽ ആധിപത്യം പുലർത്തിയത്.

ആർ. അശ്വിന്റെ അഭാവം ഇന്ത്യയുടെ തോൽവിക്ക് കാരണം ആയെന്ന് ഒരുപാട് പ്രതികരണങ്ങൾ വന്നിരുന്നു. അശ്വിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ഇന്ത്യയുടെ തോല്‍വിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അശ്വിനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സച്ചിന്‍ നേരത്തെ പറഞ്ഞു. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ പോലും സ്പിന്നറുമാർക്ക് യാതൊരു പിന്തുണയും കിട്ടാതിരുന്ന പിച്ചിൽ അശ്വിൻ അത്ഭുതങ്ങൾ കാണിച്ചിരുന്നു.

തന്നെ പിന്തുണച്ചവരുന്ന ആളുകളോടും ഇന്ത്യയെ ട്രോളുന്നവരോടും അശ്വിൻ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- “ഈ ഫൈനൽ വിജയിച്ചതിനും ടെസ്റ്റ് ക്രിക്കറ്റിന്റെ ഈ സൈക്കിൾ അവസാനിപ്പിച്ചതിനും ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ. തെറ്റായ വശത്ത് അവസാനിക്കുന്നത് നിരാശാജനകമാണ്, എന്നിരുന്നാലും കഴിഞ്ഞ 2 വർഷത്തോളമായി ഞങ്ങൾ ഇവിടെ എത്താൻ നല്ല രീതിയിൽ അധ്വാനിച്ചു ”അശ്വിൻ ട്വീറ്റ് ചെയ്തു.

“എല്ലാ അരാജകത്വങ്ങൾക്കും മോശമായ വിലയിരുത്തലുകൾക്കുമിടയിൽ, ഈ സൈക്കിളിൽ കളിച്ച എന്റെ എല്ലാ ടീമംഗങ്ങളെയും ഏറ്റവും പ്രധാനമായി പിന്തുണയുടെ പാറ പോലെ പിടിച്ചുനിന്ന കോച്ചിംഗ്, സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരെ അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു,” അശ്വിൻ ട്വീറ്റ് പറഞ്ഞു.

എന്തായാലും അശ്വിനെ ഒഴിവാക്കിയ കാരണങ്ങൾ രോഹിത് വിശദീകരിച്ചിട്ടും അത് സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് മനസിലാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here