ദില്ലി: ആപ്പിളിന്‍റെ ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം ഉടന്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിൾ പേ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലെ യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടുത്തി ആയിരിക്കും ആപ്പിള്‍ പേ പ്രവര്‍ത്തനം എന്ന് സൂചനയുണ്ട്.
ആപ്പിൾ പേ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പേയ്‌മെന്റുകൾ നടത്താനും അവസരം ആപ്പിള്‍ പേ അവസരം ഒരുക്കും എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പേയുടെ കടന്നുവരവ് ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്ത് മത്സരം ശക്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ഫോണ്‍പേയും, ഗൂഗിള്‍ പേയും മറ്റും വാഴുന്ന രംഗത്ത് ആപ്പിള്‍ പേ രംഗത്ത് എത്തുന്നത്.
നിരവധി രാജ്യങ്ങളിൽ ആപ്പിൾ പേ ഇതിനകം ലഭ്യമാണെങ്കിലും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലെ ആപ്പിള്‍ പേയുടെ കടന്നുവരവ് വലിയ കുതിപ്പാണ് ആപ്പിളിന് നല്‍കുക. യുപിഐ ആദ്യം തന്നെ തങ്ങളുടെ ഇന്ത്യന്‍ ലോഞ്ചിംഗില്‍ ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് യുപിഐ വഴി നടന്നത്. ഇതിന്‍റെ കുറച്ച് ശതമാനമാണ് ആപ്പിള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി കൂടുതൽ ഓപ്ഷനുകൾ നൽകുകയും ചെയ്യും.
ഇതിനൊപ്പം തന്നെ ആമസോണിന്‍റെ പേമെന്‍റ് വാലറ്റായ ആമസോണ്‍ പേ ഒരു ഘട്ടത്തില്‍ വലിയ വളര്‍ച്ചയൊന്നും നേടിയിരുന്നില്ല. എന്നാല്‍ യുപിഐ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്കും കാര്യമായ വളര്‍ച്ചയുണ്ടായത് ആപ്പിളിനെയും സ്വാദീനിക്കാം.
അതേസമയം ക്രെഡിറ്റ് സംവിധാനങ്ങളും ആപ്പിള്‍ ഒരുക്കും എന്ന് സൂചനയുണ്ട്. ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പ്പന കുത്തനെ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യയില്‍ തന്നെ ഐഫോണ്‍ നിര്‍മ്മാണവും ആപ്പിള്‍ ശക്തമായി തുടരുന്നുണ്ട്. ഈ അവസ്ഥയില്‍ ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് ആപ്പിള്‍ കരുതുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ആപ്പിള്‍ നേരിട്ട് നടത്തുന്ന സ്റ്റോറുകള്‍ ആദ്യമായി മുംബൈയിലും, ദില്ലിയിലും തുറന്നത്. അതിന്‍റെ ഭാഗമായി അടുത്ത ഘട്ടം ‘ഇന്ത്യ ഫോക്കസ്’ നീക്കമാണ് ആപ്പിള്‍ ആപ്പിള്‍ പേയിലൂടെ നടത്താന്‍ ഒരുങ്ങുന്നത്.