സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍

0
169

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ചിത്രം ചുമരില്‍ വയ്ക്കണമെന്നും യോഗം തീരുമാനിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഭരണഘടന എഴുതിയതിനു പുറകിലെ ചിന്തകളെ കുറിച്ചും എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കണന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എച്ച.സി മഹാദേവപ്പ പറഞ്ഞു.

ഈ തീരുമാനം യുവാക്കള്‍ക്കിടയില്‍ രാജ്യത്തോട് പ്രതിബദ്ധതയും മതസഹോദര്യവും വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി നടപ്പിലാക്കിയ മതപരിവര്‍ത്തന നിയമം, ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തുകളയല്‍ തുടങ്ങിയവ മന്ത്രിസഭയുടെ  തീരുമാനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here