‘എന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കിൽ നിങ്ങൾ രാഷ്ട്രീയത്തിൽ വരണം’; വിജയിയോട് വിദ്യാർത്ഥിനി

0
255

ഏതാനും നാളുകൾക്ക് മുൻപാണ് പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയിയുടെ ആരാധകർ ഒരു പരിപാടി സംഘടിപ്പിച്ചത്. ഈ വേദിയിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പരിപാടിയിൽ വോട്ടിനെ കുറിച്ചും  രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യവും നാനാതുറകളിൽ നിന്നും ഉയർന്നു. മക്കൾ ഇയക്കം സംഘടിപ്പിച്ച ഈ പരിപാടിയിൽ വിജയിയോട് ഒരു വിദ്യാർത്ഥിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. വിജയുടെ പക്കൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു ഇവർ. വിജയിയുടെ വാക്കുകളിൽ നിന്നാണ് വോട്ടിന്റെ മൂല്യം മനസിലായതെന്നും തന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കിൽ വിജയ് രാഷ്ട്രീയത്തിൽ വരണമെന്നും വിദ്യാർത്ഥിനി പറയുന്നു.

വിദ്യാർത്ഥിനിയുടെ വാക്കുകൾ ഇങ്ങനെ

എനിക്ക് അണ്ണനെ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം സഹോദരനായാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ ഹൃദയം തൊട്ട കാര്യമെന്തെന്നാൽ, ഒരു വോട്ടിനെക്കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാമോ അത്രയും നന്നായി അണ്ണന്‍ പറഞ്ഞു കൊടുക്കുത്തു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്റെ വോട്ടിന്റെ വില എന്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ വില ലഭിക്കണമെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽ വരണം.  എന്റെ വോട്ട് നിങ്ങൾ വിലയുള്ളതാക്കി മാറ്റണം അണ്ണാ.. അതെന്റെ വലിയ ആ​ഗ്രഹമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും അങ്ങ് ​ഗില്ലിയായിരിക്കണം. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് മുന്നിൽ നിങ്ങളുടെ കാരുണ്യത്തിന്റെ കൈകൾ നീട്ടിയത് പോലെ, ഇനി വരാന്‍ പോകുന്ന എല്ലാത്തിനും തനിയൊരുവൻ അല്ലാതെ തലൈവനായി വരണമെന്ന് ആ​ഗ്രഹിക്കുന്നു. 

ചടങ്ങിൽ, “ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം”, എന്ന് വിജയ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here