ഫ്രിഡ്ജില്‍ നിന്ന് തീപടര്‍ന്ന് ബേക്കറിയില്‍ തീപിടിത്തം

0
96

ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. ഇലട്രോണിക് ഉപകരണങ്ങള്‍, പി.ഒ.പി. അടക്കമുള്ളവ കത്തി നശിച്ചു. തീ പടരുന്നത് കണ്ട് പരിസരത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വെള്ളം ചീറ്റി തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here