ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പ് ഡിപിയാക്കിയ ആള്‍ക്കെതിരെ കേസ്

0
195

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പ് ഡി പിയാക്കിയയാള്‍ക്കെതിരെ കേസ്. മുംബൈയിലെ ഒരു മൊബൈല്‍ കമ്പനി ജീവനക്കാരനെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ അമര്‍ജിത്ത് സുര്‍വേ എന്നയാളുടെ പരാതിയിലാണ് കേസ്.

ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പിലെ ഡിസ്പ്‌ളേ പിക്ചര്‍ ആക്കിയപ്പോള്‍ അമര്‍ജിത്തിന് അതിന്റെ സ്‌ക്രീന്‍ഷോട്ട് ആരോ എടുത്ത് അയച്ചു കൊടുത്തു. അപ്പോള്‍ തന്നെ പ്രസ്തുത വ്യക്്തിയെ വിളിച്ച് ഡി പി സ്റ്റാറ്റസ് മാറ്റാന്‍ പറഞ്ഞെു. മാറ്റാമെന്ന് മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും അത് ചെയ്തില്ല. അങ്ങിനെയാണ് നവി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

Also Read:നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവർന്നു

ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും പുകഴ്തുന്നുവെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധം നടക്കുകയാണ്. ഔറംഗസേബിനെ പുക്‌ഴത്തുമ്പോള്‍ മറാത്ത നേതാക്കളെ അവഹേളിക്കുകയാണെന്ന് പറഞ്ഞാണ് പലയിടത്തും പ്രതിഷേധം നടത്തുന്നത്. പലയിടത്തും വലിയ അക്രമങ്ങളും സംഘര്‍ഷങ്ങളും ഇതിന്റെ പേരില്‍ അരങ്ങേറുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here