പതിനാറായിരം ഹൃദയ ശസ്ത്രക്രിയ നടത്തിയ കാര്‍ഡിയോളജിസ്റ്റ് ഉറക്കത്തിനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു

0
678

നാല്‍പ്പത് വയസിനുള്ളില്‍ പതിനാറായിരം ഹൃദയ ശസ്ത്രക്രിയ നടത്തിയ ഹൃദ്രോഗ വിദഗ്ധന്‍ ഉറക്കത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. ഗുജറാത്തിലെ ജാം നഗറിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഗൗരവ് ഗാന്ധിയാണ് മരിച്ചത്. അദ്ദേഹത്തിന് 41 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു മരണം.

സംസ്ഥാനത്തെ മികച്ച ഹൃദ്രോഗ ചികല്‍സകന്‍ എന്ന് പേരു നേടിയ ഡോ. ഗൗരവ ഗാന്ധി പതിവ് പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം വീട്ടിലെത്തിയതായിരുന്നു. അത്താഴം കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുകയും ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വരികയുമായിരുന്നു. യാതൊരു ശാരീരികാസ്ഥാസ്ഥ്യങ്ങളും അദ്ദേഹം ഇതിന് മുമ്പ് പ്രകടിപ്പിച്ചിരുന്നില്ലന്ന് വീട്ടുകാര്‍ പറഞ്ഞു.ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാല്‍, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങള്‍ എത്തി അദ്ദേഹത്തെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചത്.

അദ്ദേഹം എഴുന്നേല്‍ക്കാതിരുന്നത് കൊണ്ട് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നന്നെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ കാര്‍ഡിയോളജിസ്റ്റ് എന്ന് പേരിടുത്തയാളായിരുന്നു ഡോ. ഗൗരവ് ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here