പൈവളികെയിൽ ഡ്രൈവറെ മർദിച്ച്‌ പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

0
273

മഞ്ചേശ്വരം: ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി മർദിക്കുകയും പിക്കപ്പ് വാനും മൊബൈൽ ഫോണും തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

ഉപ്പള മണ്ണംകുഴിയിലെ അബ്ദുൾ അസീസ് (46), കുമ്പള ബംബ്രാണയിലെ ഫാറൂഖ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശി കെമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി പെർളയിൽനിന്ന്‌ ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ പ്രതികൾ പൈവളികെ ഭാഗത്ത് കെമാറിനെ വാഹനത്തിൽനിന്ന്‌ വലിച്ചിറക്കി മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പിന്നീട് പിക്കപ്പ് വാൻ ഉപ്പള കൈക്കമ്പയ്ക്ക് സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ഡിവൈ.എസ്.പി. പി.കെ. സുധാകൻ മഞ്ചേശ്വരം എസ്.ഐ. എൻ. അൻസാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പണമിടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here