‘കോവിഡിനേക്കാൾ മാരകമായ മഹാമാരി, ലോകം തയ്യാറാവണം’: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0
281

ജനീവ: കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡ് 19 പാൻഡെമിക്കിനേക്കാൾ ‘മാരകമായേക്കാമെന്ന്‌ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത പകർച്ചവ്യാധിക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ തലവൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാൽ ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അടുത്ത മഹാമാരിയെ ഇല്ലാതാക്കാൻ ഒരുപോലെ, കൂട്ടായ്മയോടെ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാവണം. കോവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയേയും പ്രതിരോധിക്കാൻ തയ്യാറാകണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here