മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

0
128

ചന്തേര: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി സ്ഥലംവിടുകയായിരുന്നു. സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂര്‍ മടക്കരയില്‍വെച്ച് ഇരുവരെയും പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി യുവാവിനെതിരെയും കേസെടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here